മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

235

കോഴിക്കോട്• മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കോഴിക്കോട് എകരൂല്‍ ഉണ്ണികുളം കേളോത്തുപറമ്പില്‍ നദീറിനെ (27) രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ആറളം ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം നദീറും എത്തിയെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോടുനിന്ന് കസ്റ്റഡിയിലെടുത്ത നദീറിനെ ആറളം കോളനിയിലെത്തിച്ച്‌ തെളിവെടുത്തു. ആറളം കോളനിയില്‍ സായുധരായ ഏഴു മാവോയിസ്റ്റുകള്‍ ‘കാട്ടുതീ’ എന്ന ലഘുലേഖ വിതരണം ചെയ്തതിനു നേരത്തേ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ നാലു പേരെ തിരിച്ചറിയുകയും ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഴുത്തുകാരനും നാടക കലാകാരനുമായ കമല്‍സി ചവറയെ കാണാനെത്തിയപ്പോഴാണ് നദീറിനെ കസ്റ്റഡിയിലെടുത്തത്.

NO COMMENTS

LEAVE A REPLY