എന്‍.എസ്.ജി അംഗത്വം: മെക്സിക്കോയുടെ പിന്തുണ ഇന്ത്യ ഉറപ്പിച്ചു

256

മെക്സിക്കോസിറ്റി: ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം നേടുന്നതിന് ഇന്ത്യയ്ക്ക് മെക്സിക്കോയുടെ പിന്തുണ. 48 അംഗ എന്‍.എസ്.ജിയിലേക്ക് ലോകരാജ്യങ്ങളുടെ പിന്തുണ തേടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരിശ്രമങ്ങളുടെ വിജയമാണ്. മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മെക്സിക്കന്‍ പ്രസിഡന്‍റ് എന്‍റിക് പെന നീറ്റോ ആണ് ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയ കാര്യം പ്രഖ്യാപിച്ചത്.
എന്‍.എസ്.ജിയില്‍ അംഗമായ മെക്സിക്കോയുടെ പിന്തുണ ഇന്ത്യയ്ക്ക് അനിവാര്യമാണ്. മറ്റൊരു എന്‍.എസ്.ജി രാജ്യമായ സ്വിറ്റ്സര്‍ലന്‍റിന്‍റെ പിന്തുണ മോഡി ഉറപ്പാക്കിയിട്ടുണ്ട്. അമേരിക്കന്‍ പര്യടനത്തിനിടെ പ്രസിഡന്‍റ് ബരാക് ഒബാമയെ സന്ദര്‍ശിച്ച്‌ പിന്തുണ നേടി. ചൈനയുടെ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ മെക്സിക്കോയും സ്വിറ്റ്സര്‍ലന്‍റും പിന്തുണയ്ക്കുന്നത് ഇന്ത്യയ്ക്കു നേട്ടമാകും.

NO COMMENTS

LEAVE A REPLY