‘കഭി കഭി മേരേ ദില്‍മേം’ എന്ന ഗാനത്തിന്റെ സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയാം ഹാഷ്മി അന്തരിച്ചു.

292

മുംബൈ: ബോളിവുഡിനെ ഇളക്കിമറിച്ച ‘കഭി കഭി മേരേ ദില്‍മേം’ എന്ന ഗാനത്തിന്റെ സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയാം ഹാഷ്മി (92) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മുംബൈയില്‍ വെച്ചാണ് അന്ത്യം. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം.

പത്മഭൂഷണ്‍ ജേതാവായ ഖയാമിനെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഖയ്യാമിന്റെ ആരോഗ്യനില മോശയമായതോടെ ഗസല്‍ ഗായകന്‍ തലാട്ട് അസീസാണ് ഖയ്യാമിന്റെയും ഭാര്യ ജഗ്ജിത് ക റിന്റെയും കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്.ഇദ്ദേഹമാണ് ഖയ്യാമിന്റെ മരണ വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. അദ്ദേഹം വെന്റിലേറ്ററില്‍ ആയിരുന്നുവെന്നും തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം വീട്ടിലെത്തിക്കുമെന്നും ചൊവ്വാഴ്ച മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിൻറെ ത്രിശൂല്‍, ഉമറാവോ ജാന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ പ്രശസ്തമാണ്. സഹീര്‍ ലുധിയാന്‍വിയുട വരികളാണ് പില്‍ക്കാലത്ത് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ മുഴങ്ങിക്കേട്ടത്. ഉമറാവോ ജാനിലെ സംഗീതത്തിന് ഖയ്യാമിന് ദേശീയ പുരസ്കാരവും ഫിലിം ഫെയര്‍ പുരസ്കാരവും ലഭിച്ചിരുന്നു. പദ്മഭൂഷണ് പുറമേ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.