മുരുകന്റെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം

187

തിരുവനന്തപുരം: ചികിത്സ കിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. 10 ലക്ഷം ബാങ്കില്‍ നിക്ഷേപിച്ച്‌ അതിന്റെ പലിശ കുടുംബത്തിന് നല്‍കും. മുരുകന്‍ മരിച്ച സാഹചര്യത്തില്‍ കുട്ടികളുടെ പഠനവും മറ്റും വഴിമുട്ടിയെന്ന് കാട്ടി മുരുകന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.