കിണറ്റില്‍ നിന്ന് തലയും ഉടലും വെട്ടിമാറ്റപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തി

158

കിളിമാനൂര്‍ പാപ്പാലയില്‍ കിണറ്റില്‍ നിന്ന് തലയും ഉടലും വെട്ടിമാറ്റിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാപ്പാല സ്വദേശി മണികണ്ഠനെയാണ് കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിനെ മൂന്നായി വെട്ടിനുറുക്കി ഇയാള്‍ കിണറ്റിലെറിഞ്ഞെന്നാണ് സംശയം. മണികണ്ഠന്റെ ഇയാളുടെ വീടിനു സമീപം രക്തക്കറ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തലയും ഉടലും കാലുകളും വെട്ടിമാറ്റിയ നിലയില്‍ മൃതദേഹം വീടിനുസമീപത്തെ കിണറ്റില്‍ കണ്ടെത്തിയത്. കോടാലി ഉപോഗിച്ചാണ് വെട്ടിനുറുക്കിയതെന്ന് പൊലീസ് പറഞ്ഞു.