കുവൈറ്റില്‍ മലയാളി നഴ്‍സിന് കുത്തേറ്റു

241

കുവൈത്തിലെ അബ്ബാസിയയില്‍ മലയാളി നേഴ്‌സിനു നേരെ ആക്രമണം. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ജഹ്‌റ ആശുപത്രിയിലെ നഴ്‌സായ കോട്ടയം കൊല്ലാട് സ്വദേശിനി ഗോപിക ബിജുവിനാണ് കുത്തേറ്റത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ നേഴ്‌സ് വീട് തുറന്ന് അകത്തുകയറാന്‍ തുടങ്ങുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു. മോഷണശ്രമമാണന്ന് നടന്നതെന്നറിയുന്നു. അക്രമിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു യുവതിയ്ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ ബില്‍ഡിംഗിന്റെ കാവല്‍ക്കാരനും അയല്‍വാസികളും ചേര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഗോപികയെ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഉച്ചയോടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗോപികയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് അറിയുന്നത്.

NO COMMENTS

LEAVE A REPLY