ആറ്റിങ്ങല്‍ മനുവിന്റെ മരണം കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്

203

തിരുവനന്തപുരം: ആറ്റിങ്ങല്‍ പൂവ്വമ്പാറ സ്വദേശി മനു കാര്‍ത്തികേയന്‍റെ(33) മരണം കൊലപാതകമെന്ന് തെളിഞ്ഞു. കടയ്ക്കാവൂരില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ക്യാന്‍സര്‍ രോഗിയായ വൃദ്ധയെ വെട്ടികൊലപ്പെടിയ കേസില്‍ അറസ്റ്റിലായ മണികണ്ഠനാണ്(30) മനുവിനെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മുന്‍വൈരാഗ്യമാണു കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയത്. ബൈക്ക് ദേഹത്തേക്ക് മറിഞ്ഞുവീണതിനെത്തുടര്‍ന്നാണ് മനുവിന്റെ മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. മനുവിന്‍റെ കൊലപാതകം കഴിഞ്ഞു മൂന്നു ദിവസത്തിനുശേഷം രാത്രി വീട്ടിലെത്തിയ മണികണ്ഠന്‍ ശാരദയെന്ന വൃദ്ധയെ വെട്ടിക്കൊല്ലുകയായിരന്നു. മാനഭംഗശ്രമം എതിര്‍ത്തതാണു ഇതിന് കാരണമെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ആറിനാണു വീട്ടുമുറ്റത്തു മനു കൊല്ലപ്പെട്ടത്. രാത്രി ഒന്‍പതരയോടെ എത്തിയ മനു ബൈക്കില്‍ നിന്ന് ഇറങ്ങുന്നതിനിടെ കഴുത്തില്‍ കുത്തിയ ശേഷം മൂര്‍ച്ചയേറിയ കത്തി വലിച്ചൂരിയെടുത്തു മണികണ്ഠന്‍ ഓടിപ്പോയെന്നു പൊലീസ് പറഞ്ഞു. ബൈക്കിനടിയില്‍ ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയ മനു അബോധാവസ്ഥയിലായിരുന്നതിനാല്‍ കൊലപാതകത്തിനു തെളിവുണ്ടായിരുന്നില്ല. മണികണ്ഠനൊപ്പം അശോകനും മനുവിനെ ആക്രമിക്കാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.

മനുവനിന്‍റെ കൊലപാതകത്തിലെ പ്രതിയെ പൊലീസ് തേടുന്നതിനിടെയാണ് ആലംങ്കോട് പീഡന ശ്രമത്തിനിടെ വൃദ്ധയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് മനുവിന്റെ കൊലപതാകത്തിലെ ദുരൂഹത നീങ്ങിയത്. കൊലപാതക ഗൂഡോചനക്ക് മണികണ്ടന്‍റെ സുഹൃത്തായ അശോകനെന്നയാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാഴ്ച മുന്‍പു മണികണ്ഠനും അശോകനും പൂവന്‍പാറയില്‍ മദ്യപിക്കാനെത്തിയപ്പോള്‍ മനുവും സുഹൃത്ത് വിഷ്ണുവുമായുണ്ടായ തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസ് കണ്ടെത്തല്‍. മനുവും വിഷ്ണുവും ചേര്‍ന്ന് അന്നു മണികണ്ഠനെയും അശോകനെയും മര്‍ദിച്ചിരുന്നു. അതിന്‍റെ വൈരാഗ്യത്തില്‍ പിറ്റേദിവസം തൊട്ടു മനുവിനെയും വിഷ്ണുവിനെയും ആക്രമിക്കാന്‍ കത്തിയുമായാണു മണികണ്ഠന്‍ നടന്നിരുന്നത്.
ഒരാഴ്ച ജോലിക്കു പോലും പോകാതെ മനുവിന്റെ വീടിനും പരിസരത്തും കാത്തിരുന്നു. ഒടുവില്‍ മനു പുറത്തുപോകുന്നതു കണ്ടു. തിരിച്ചെത്തുമ്ബോള്‍ ആക്രമിക്കാന്‍ തീരുമാനിച്ചു മനുവിന്റെ വീടിനു മുന്നിലെ ചെടിപ്പടര്‍പ്പുകള്‍ക്കു പിന്നില്‍ ഒളിച്ചിരുന്നു. മദ്യപസംഘവുമായി ഉണ്ടായ അടിപിടിയില്‍ അശോകന്‍ ഉള്‍പ്പെട്ട വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതാണു കേസില്‍ വഴിത്തിരിവായത്. ശാരദ കൊലക്കേസില്‍ കസ്റ്റഡിയിലായിരുന്ന മണികണ്ഠനെക്കൂടി ചോദ്യംചെയ്തതോടെ കൊലപാതക വിവരങ്ങള്‍ വ്യക്തമായി.

NO COMMENTS

LEAVE A REPLY