ഹെഡ്മാസ്റ്ററെ അധ്യാപകര്‍ ചേര്‍ന്ന് കൊലപ്പെടുത്തി

190

ബംഗളുരു: കര്‍ണാടകത്തിലെ ധാവണിക്കരെയില്‍ ഹെഡ്മാസ്റ്ററെ അധ്യാപകര്‍ ചേര്‍ന്ന് കൊലപ്പെടുത്തി..എല്‍ഐസി പോളിസി പണം അടക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പ്രതികളായ മൂന്ന് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു.ധാവണിക്കരയിലെ വനിത വിദ്യാലയയിലെ പ്രധാന അധ്യാപകനെയാണ് സ്കൂളിലെ തന്നെ മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പൊലീസ് പറയുന്നത്: മൂന്ന് അധ്യാപകരും എല്‍ഐസിയില്‍ നിക്ഷേപിക്കുന്നതിനായി പ്രധാന അധ്യാപകനായ ബസവരാജപ്പക്ക് ആറ് ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ ബസവരാജപ്പ ഈ പണം എല്‍ഐസിയില്‍ അടക്കാതെ സ്വന്തം ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചു. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ പറഞ്ഞു.
പ്രധാന അധ്യാപകനെ മര്‍ദ്ദിച്ചവശനാക്കിയതിന് ശേഷം മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സംഘം മൊഴി നല്‍കി. സംഭവത്തില്‍ കേസെടുത്ത ധാവണിക്കരെ പൊലീസ് അധ്യാപകരായ ചെന്നബാസപ്പ, ചെന്നപ്പ, നാഗരാജപ്പ എന്നിവരെ അറസ്റ്റ് ചെയ്തു.മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കിയ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.

NO COMMENTS

LEAVE A REPLY