കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

199

കണ്ണൂര്‍• കണ്ണൂര്‍ സിറ്റിയില്‍ കുത്തേറ്റ എസ്ഡിപിഐ പ്രവര്‍ത്തകന്‍ മരിച്ചു. എസ്ഡിപിഐ നീര്‍ച്ചാല്‍ യൂണിറ്റ് പ്രസിഡന്റ് കണ്ണൂര്‍ സിറ്റി പൂവളപ്പ് ഫാറൂഖ് (45) ആണു മരിച്ചത്. ഇന്നു രാവിലെ പതിനൊന്നിനാണു കണ്ണൂര്‍ സിറ്റി ബര്‍മ ഹോട്ടലിനു സമീപത്തു വച്ചു ഫാറൂഖിനു കുത്തേറ്റത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കൊലപാതകത്തിനു പിന്നില്‍ മുസ്ലിം ലീഗ് ആണെന്നു എസ്ഡിപിഐ ആരോപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ടു കണ്ണൂര്‍ സിറ്റി സ്വദേശി അബ്ദുല്‍ റൗഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ജില്ലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം തുടരുന്നതിനിടെയാണ് പുതിയ സംഭവം.

NO COMMENTS

LEAVE A REPLY