ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തതിന് പതിനാറുകാരിയെ യുവാവ് കുത്തികൊലപ്പെടുത്തി

181

ഇന്‍ഡോര്‍: ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തതിന് പതിനാറുകാരിയെ യുവാവ് കുത്തികൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പ്രിയ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രിയയുടെ എഫ്.ബി സുഹൃത്തായിരുന്ന അമ്തി യാദവ് എന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് കൊലപാതകം നടത്തിയത്.
പ്രിയാന്‍ഷി എന്ന പേരില്‍ നിര്‍മ്മിച്ച വ്യാജ പ്രൊഫൈല്‍ വഴിയാണ് ഇയാള്‍ പ്രിയയുമായി സൗഹൃദത്തിലായത്. എന്നാല്‍ പ്രിയാന്‍ഷി എന്ന പേരിലുള്ള പ്രൊഫൈലിന് പിന്നില്‍ യുവാവാണെന്ന് വ്യക്തമായതോടെ പ്രിയ ഇയാളെ ബ്ലോക്ക് ചെയ്യുകയായിരുന്നു.എന്നാല്‍ ഇതിനകം പ്രിയയുടെ വിലാസവും അമ്മയുടെ നമ്ബരും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. ബ്ലോക്ക് ചെയ്ത വിവരം അറിഞ്ഞ യാദവ് പ്രിയയുടെ ഫ്ളാറ്റില്‍ എത്തി അവരെ കുത്തിക്കൊല്ലുകയായിരുന്നു.ഗുരുതരമായി കുത്തേറ്റ പ്രിയ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരണത്തിന് കീഴടങ്ങി. ഇതിനിടെ യാദവ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.