പത്തനംതിട്ട ഓമല്ലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

148

പത്തനംതിട്ട : ഓമല്ലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് സംഭവം. ഊപ്പമണ്‍ ജങ്ഷനില്‍ വച്ച്‌ ബൈക്കിലെത്തിയ രണ്ടുപേരാണ് മഹേഷിനെ കുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുത്തേറ്റ മഹേഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പത്തനംതിട്ട ഡി.വൈ.എസ്.പി.ഷെഫീക്കിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

NO COMMENTS