കണ്ണൂര്‍ ഇരിട്ടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

216

ഇരിട്ടി• കണ്ണൂര്‍ ഇരിട്ടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ഇരിട്ടി തില്ലങ്കേരി സ്വദേശി വിനേഷാണ് മരിച്ചത്. ഇതേത്തുടര്‍ന്ന് തില്ലങ്കേരിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. തില്ലങ്കേരി പഞ്ചായത്ത് ഓഫിസിന് സമീപംവച്ച്‌ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വടിവാളുപയോഗിച്ച്‌ വിനേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.രാത്രി ഒന്‍പതരയോടെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ വിനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇതിന് ഒന്നര മണിക്കൂര്‍ മുന്‍പ് തില്ലങ്കേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ സ‍ഞ്ചരിച്ച ജീപ്പിനുനേരെയുണ്ടായ ബോംബേറില്‍ സിപിഎം പ്രവര്‍ത്തകനായ ജിജോയ്ക്ക് പരുക്കേറ്റിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി ഇവിടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.