മകളെ പൂവാലന്മാരില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനെ തല്ലിക്കൊന്നു

239

അംറോഹ: മകളെ സ്ഥിരമായി ശല്യപ്പെടുത്തുന്ന പൂവാലന്മാരില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളെ അതേ പ്രദേശത്തുള്ള പൂവാലന്മാര്‍ സ്ഥിരമായി ശല്യപ്പെടുത്തുന്നുണ്ടെന്ന് പിതാവിനോട് പരാതി പറഞ്ഞിരുന്നു. റോഡ് സൈഡിലൂടെ പെണ്‍കുട്ടിയെ വഴിനടക്കാന്‍ അനുവദിക്കാതെ ശല്യം ചെയ്ത ചെറുപ്പക്കാരില്‍ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിലനിടയിലാണ് യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്.
സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് അസിസ്റ്റന്റ് സൂപ്രണ്ട് ഉദയ് ശങ്കര്‍ സിങ് പറഞ്ഞു. ഒരേ പ്രദേശത്ത് താമസിക്കുന്നവരായതിനാല്‍ ആളുകളെ തിരിച്ചറിയാം. ആക്രമിച്ചവരുടെ കൂട്ടത്തില്‍ അയ്യല്‍വാസികളും ഉണ്ടായിരുന്നതായി പറയുന്നു.