ചെന്നൈയില്‍ വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ യുവാവ് കുത്തിക്കൊന്നു

235

ചെന്നൈ: കോളജിനു മുന്നില്‍ വച്ച്‌ വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ യുവാവ് കുത്തിക്കൊന്നു. ചെന്നൈ കെ. കെ നഗറിലെ മീനാക്ഷി വനിത കോളജിലെ ബികോം വിദ്യാര്‍ത്ഥിനി അശ്വിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മധുര സ്വദേശി അഴകേശനെന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കുത്തേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ നിരന്തരം ഇയാള്‍ ശല്യം ചെയ്യാറുണ്ടായിരുന്നതായി പറയുന്നുണ്ട്.

NO COMMENTS