പ്രണയാഭ്യര്‍ത്ഥന നിരസിച്ച മലയാളി വിദ്യാര്‍ത്ഥിനിയെ കര്‍ണാടകയില്‍ കുത്തിക്കൊന്നു

182

കാസര്‍ഗോഡ് : പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ കര്‍ണാടക സുളള്യയില്‍ സഹപാഠി കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അക്ഷിതയാണ് മരിച്ചത്. സംഭവത്തില്‍ സഹപാഠിയായ നെല്ലൂര്‍ സ്വദേശി കാര്‍ത്തിക് പിടിയിലായി. കോളേജില്‍ നിന്നും മടങ്ങുന്ന വഴി സുള്ള്യ ബസ് സ്റ്റാന്‍ഡില്‍വച്ചാണ് പ്രതി അക്ഷിതയെ കുത്തിയത്. കൃത്യത്തിന് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു . ഇതിനിടെ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

NO COMMENTS