കാസര്‍കോട് റിട്ടയേര്‍ഡ് അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി

276

കാസര്‍കോട് :കാസര്‍കോട് ചീമേനി പുലിയന്നൂരില്‍ റിട്ടയേര്‍ഡ് അധ്യാപികയെ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. പി വി ജാനകി (65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കൃഷ്ണനും വെട്ടേറ്റു. ഇദ്ദേഹത്തെ ഗുരുതര പരുക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിയന്നൂര്‍ സ്കൂള്‍ പരിസരത്തെ വീട്ടില്‍ ഇന്നലെ രാത്രിയാണ് സംഭവം. വീട്ടില്‍ നിന്ന് അന്‍പതിനായിരം രൂപയും സ്വര്‍ണവും കാണാതായെന്ന് പോലീസ് അറിയിച്ചു.

NO COMMENTS