കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി കൊല്ലപ്പെട്ടു

269

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി ബിബിന്‍ കൊല്ലപ്പെട്ടു. ആലത്തിയൂര്‍ സ്വദേശിയായ 23 കാരന്‍ ബിബിന്‍ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ടത്. റോഡരുകില്‍ വെട്ടേറ്റ നിലയില്‍ വിപിനെ കണ്ടെത്തുകയായിരുന്നു. തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബീപ്പിയങ്ങാടി പുളിഞ്ചോട് വച്ചാണ് സംഭവം. രാവിലെ 7.15നായിരുന്നു സംഭവം. മദ്രസയ്ക്ക് പോകുകയായിരുന്നു കുട്ടികളായിരുന്നു വെട്ടേറ്റ നിലയില്‍ കണ്ടത്.
മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്. വിപിന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍പൊലീസ് സംഘം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്.