ജയലളിതയുടെ നീലഗിരിയിലെ അവധിക്കാല വസതിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു

146

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നീലഗിരിയിലെ അവധിക്കാല വസതിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു. 40 കാരനായ ഓം ബഹദൂറാണ് മരിച്ചത്. രാവിലെ മറ്റ് ജീവനക്കാരാണ് ഓം ബഹദൂറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഏതാനും പേരെ ചോദ്യം ചെയ്തിട്ടുണ്ട്. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

NO COMMENTS

LEAVE A REPLY