പുനലൂരില്‍ ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

214

കൊല്ലം: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി സാജന്‍ എസ് പിള്ളയാണ് കുത്തേറ്റ് മരിച്ചത്. പത്തനാപുരം വാഴതോപ്പ് തടി ഡിപ്പോയ്ക്ക് അടുത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി വണ്‍ അസോസിയേറ്റ് എന്ന കമ്പനിയിലെ ജീവനക്കാരനായ മല്ലപ്പള്ളി സ്വദേശി സാജന്‍ എസ് പിള്ളയാണ് മരിച്ചത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നും പത്തനംതിട്ടയിലെ കുംബനാട്ടിലേക്ക് സിമന്റ് ലോഡുമായി വരുന്നതിനിടെയാണ് സംഭവം. സ്ഥിരം വിശ്രമിക്കാറുള്ള പത്തനാപുരം വാഴത്തോപ്പില്‍ വാഹനം നിര്‍ത്തി ഉറങ്ങുന്നതിനിടെയാണ് അക്രമണം. ലോറിയില്‍ നിന്നും കുത്തേറ്റ സാജന്‍ നൂറ് മീറ്റര്‍ അകലെയുള്ള മറ്റൊരു ലോറിയുടെ അടുത്താണ് മരിച്ച് കിടന്നിരുന്നത്. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മോഷണശ്രമത്തിനിടയിലോ മുന്‍ വൈരാഗ്യമോ ആകാം അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു ലോറി ഡ്രൈവറായ അഭിലാഷാണ് കസ്റ്റഡിയിലുള്ളത്. ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പുനലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY