ദളിത്​ എഴുത്തുകാരന്‍ കൃഷ്​ണ കിര്‍വാലെ കൊല്ലപ്പെട്ട നിലയില്‍

224

മുംബൈ: ദളിത്​ എഴുത്തുകാരന്‍ കൃഷ്​ണ കിര്‍വാലെ കൊല്ലപ്പെട്ട നിലയില്‍. മഹാരാഷ്​ട്രയിലെ കോലാപൂര്‍ ജില്ലയിലുള്ള സ്വന്തം വസതിയിലാണ്​ അദ്ദേഹത്തെ കുത്തി ക്കൊന്ന നിലയില്‍ കണ്ടെത്തിയത്​. കോലപ്പൂരിലെ ശിവാജി യൂണിവേഴിസിറ്റിയിലെ മറാത്തി ഭാഷ വിഭാഗത്തിന്‍റെ മുന്‍ തലവനായിരുന്നു ഡോ. കിര്‍വാലെ. അംബേദ്​കറിന്‍റെ ചിന്തകളായിരുന്നു കിര്‍വാ​ലയെ ഏറ്റവുമധികം സ്വാധീനിച്ചത്​. ഡോ. ബാബാസാഹേബ്​ അംബേദ്​കര്‍ റിസര്‍ച്ച്‌​ സെന്‍ററി​െന്‍റ തലവനായും അദ്ദേഹം സേവനം അനുഷ്​ഠിച്ചിരുന്നു. കൊലപാതകത്തിന്‍റെ കാരണത്തെകുറിച്ച്‌​ കൃതമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്ന്​ കൊണ്ടിരിക്കുകയാണെന്നും പൊലീസ്​ അറിയിച്ചു. സംഭവത്തില്‍ ഒരാള്‍ പിടിയിലായതായും സൂചനകളുണ്ട്.

NO COMMENTS

LEAVE A REPLY