ബീഹാറില്‍ ദളിത് സ്ത്രീയെ തീകൊളുത്തി കൊന്നു

189

പാട്ന: ബീഹാറില്‍ ദളിത് സ്ത്രീയെ തീകൊളുത്തി കൊന്നു. താര്‍മ ഗ്രാമത്തിലെ ബിന്ദേശ്വര്‍ ചൗധരിയുടെ ഭാര്യയായ രാജ്കാളി ദേവിയെയാണ് (45) കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാജ്കാളി ദേവിയുടെ മകന്‍ അശോക് ചൗധരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ ജില്ലാ ബോര്‍ഡ് അംഗം പ്രേം ചൗധരിയെ പോലീസ് കസ്്റ്റഡിയില്‍ എടുത്തു. രാത്രിയില്‍ ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന രാജ്കാളിയെ കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിട്ട് തീ കൊളുത്തുകയായിരുന്നെന്നാണ് മകന്‍റെ മൊഴി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലേക്കയച്ചു.

NO COMMENTS

LEAVE A REPLY