മൂന്നാര്‍ കയ്യേറ്റത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു

206

മൂന്നാര്‍: മൂന്നാര്‍ കയ്യേറ്റത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച്‌ വനംപരിസ്ഥിത സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മൂന്നാര്‍ മുനിസിപ്പല്‍ കമ്മിഷണര്‍ എന്നിവര്‍ക്ക് ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തത്. അടുത്ത മാസം മൂന്നിന് കേസ് പരിഗണിക്കും. ജസ്റ്റിസ് ഡോ. പി ജ്യോതിമണിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. അനധികൃത കയ്യേറ്റവും നിര്‍മ്മാണങ്ങളും ഖനനവും ക്വാറികളും മൂന്നാറിന്റെ സമ്ബന്നമായ ജൈവികതയെ ഇല്ലാതാക്കുകയാണ്. എല്ലാ പരിസ്ഥിതി നിയമങ്ങളെയും ലംഘിച്ചുകൊണ്ട് വന്‍കെട്ടിടങ്ങള്‍ മൂന്നാറില്‍ ഉയരുകയാണെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY