മൂ​ന്നാ​ര്‍ കൈ​യേ​റ്റക്കാര്യത്തില്‍ കേരള സര്‍ക്കാരിന് ദേ​ശീ​യ ഹ​രി​ത ​ട്രിബ്യൂ​ണ​ലിന്റെ രൂക്ഷ വിമര്‍ശനം

246

ചെ​ന്നൈ: മൂ​ന്നാ​ര്‍ കൈ​യേ​റ്റക്കാര്യത്തില്‍ കേരള സര്‍ക്കാരിന് ദേ​ശീ​യ ഹ​രി​ത ​ട്രിബ്യൂ​ണ​ലിന്റെ രൂക്ഷ വിമര്‍ശനം. ഈ പ്രശ്നത്തില്‍ ​ സ്വ​മേ​ധ​യാ ട്രി​ബ്യൂ​ണ​ൽ കേസ് എടുത്തിരുന്നു. മൂന്നാര്‍ കൈ​യേ​റ്റ​ക്കാ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ല്‍ സര്‍ക്കാര്‍ വീ​ഴ്ച വ​രു​ത്തി​യെ​ന്നു നി​രീ​ക്ഷിച്ച ട്രിബ്യൂണല്‍ സ​ർ​ക്കാ​റി​നോ​ട്​ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെട്ടു. മൂ​ന്നാ​ര്‍ കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസുകളില്‍ ന​ല്‍കി​യ ഉ​റ​പ്പു പാ​ലി​ക്കാ​ത്ത​തി​ലും ​ട്രി​ബ്യൂ​ണ​ല്‍ വി​മ​ര്‍ശി​ച്ചു. കേ​സി​ല്‍ കെ.​എ​സ്.​ഇ.​ബി​യെ ക​ക്ഷി​ചേ​ര്‍ത്ത ജ​സ്​​റ്റി​സ് ഡോ. ​പി. ജ്യോ​തി​മ​ണി അ​ന​ധി​കൃ​ത​മാ​യി നി​ര്‍മി​ച്ച കെ​ട്ടി​ട​ങ്ങ​ള്‍ക്ക്​ വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്‍ ന​ല്‍കി​യ​തി​ന്​ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടു. റി​സോ​ര്‍ട്ടു​ക​ളി​ല്‍നി​ന്ന്​ പു​റ​ന്ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ജ​ല​മ​ലി​നീ​ക​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​കു​ന്നു​വെ​ങ്കി​ല്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡി​ന്​ നി​ര്‍ദേ​ശം ന​ല്‍കി. മ​ലി​നീ​ക​ര​ണ​ത്തി​ല്‍ കേ​ര​ള​ത്തെ മ​റ്റൊ​രു ഡ​ല്‍ഹി​യോ മും​ബൈ​യോ ആ​ക്കുക​യാ​ണോ​യെ​ന്നും പ​ശ്ചി​മ​ഘ​ട്ട​ത്തി​ല്‍ ഇ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ​ട്ര​ബ്യൂ​ണ​ല്‍ വ്യ​ക്​​ത​മാ​ക്കി. മൂ​ന്നാ​റി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലി​നു​വേ​ണ്ടി ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി ഈ ​മാ​സം 29ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ വി​ശ​ദ​മാ​ക്കാ​ൻ സ​ര്‍ക്കാ​റി​ന്​ നി​ര്‍ദേ​ശം ന​ല്‍കി. സം​സ്ഥാ​ന വ​നം-​പ​രി​സ്ഥി​തി സെ​ക്ര​ട്ട​റി, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ൻ, വ​നം വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍സ​ര്‍വേ​റ്റ​ർ, ഇ​ടു​ക്കി ജി​ല്ല ക​ല​ക്ട​ർ, മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ക്ക്​ നോ​ട്ടീ​സ​യ​ച്ചി​രു​ന്നു.

NO COMMENTS

LEAVE A REPLY