ഐ​പി​എ​ല്ലി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​നോ​ട് 37 റൺസിന് ചെ​ന്നൈ പ​രാ​ജ​യ​പ്പെട്ടു

291

മും​ബൈ: മും​ബൈ ഇ​ന്ത്യ​ന്‍​സി​നോ​ട് 37 റ​ണ്‍​സി​നാ​ണ് ചെ​ന്നൈ പ​രാ​ജ​യ​പ്പെ​ട്ട​ത്. മും​ബൈ ഉ​യ​ര്‍​ത്തി​യ 171 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ചെ​ന്നൈ​യ്ക്കു തു​ട​ക്ക​ത്തി​ല്‍​ത​ന്നെ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. സ്കോ​ര്‍ ബോ​ര്‍​ഡ് ആ​റ് റ​ണ്‍​സി​ല്‍ എ​ത്തി​യ​പ്പോ​ള്‍​ത​ന്നെ ചെ​ന്നൈ​യു​ടെ ഓ​പ്പ​ണ​ര്‍​മാ​ര്‍ പ​വ​ലി​യ​ന്‍ ക​യ​റി. അം​ബാ​ട്ടി റാ​യി​ഡു പൂ​ജ്യ​ത്തി​നും വാ​ട്സ​ണ്‍ അ​ഞ്ച് റ​ണ്‍​സി​നു​മാ​ണ് പു​റ​ത്താ​യ​ത്. റെ​യ്ന​യ്ക്കും (16) കാ​ര്യ​മാ​യി സം​ഭ​വ​ന ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല.

കേ​ദാ​ര്‍ ജാ​ദ​വി​നു മാ​ത്ര​മാ​ണ് ചെ​ന്നൈ നി​ര​യി​ല്‍ തി​ള​ങ്ങാ​നാ​യ​ത്. 54 പ​ന്തി​ല്‍ ഒ​രു സി​ക്സും എ​ട്ട് ഫോ​റും ഉ​ള്‍​പ്പെ​ടെ 58 റ​ണ്‍​സെ​ടു​ത്ത ജാ​ദ​വാ​ണ് ടോ​പ്പ് സ്കോ​റ​ര്‍. 12 റ​ണ്‍​സെ​ടു​ത്ത ധോ​ണി​യെ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ പു​റ​ത്താ​ക്കി. പി​ന്നാ​ലെ ജാ​ദ​വി​നെ മ​ലിം​ഗ​യും വീ​ഴ്ത്തി. ഇ​തോ​ടെ ചെ​ന്നൈ​യു​ടെ പ​ത​നം പൂ​ര്‍​ത്തി​യാ​യി. ചെ​ന്നൈ നി​ര​യി​ല്‍ നാ​ല് പേ​ര്‍​ക്കു മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ക്കാ​ന്‍ സാ​ധി​ച്ച​ത്. മൂ​ന്ന് വീ​ക്ക​റ്റ് വീ​തം വീ​ഴ്ത്തി ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യും മ​ലിം​ഗ​യു​മാ​ണ് ചെ​ന്നൈ​യു​ടെ ന​ടു​വോ​ടി​ച്ച​ത്. ജ​യ്സ​ണ്‍ ബെ​ഹ്റെ​ന്‍​ഡോ​ര്‍​ഫ് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

നേ​ര​ത്തെ, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ അ​ര്‍​ധ​സെ​ഞ്ചു​റി​യു​ടെ മി​ക​വി​ലാ​ണ് മും​ബൈ 170 റ​ണ്‍​സെ​ടു​ത്ത​ത്. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് 43 പ​ന്തി​ല്‍ ഒ​രു സി​ക്സും എ​ട്ട് ഫോ​റും അ​ട​ക്കം 59 റ​ണ്‍​സ് നേ​ടി ടോ​പ് സ്കോ​റ​റാ​യി. കൃ​ണാ​ല്‍ പാ​ണ്ഡ്യ 32 പ​ന്തി​ല്‍ 42 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. ഇ​രു​വ​രും നാ​ലാം വി​ക്ക​റ്റി​ല്‍ 62 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഏ​ഴ് പ​ന്തി​ല്‍ ര​ണ്ട് സി​ക്സ് ഉ​ള്‍​പ്പെ​ടെ 17 റ​ണ്‍​സു​മാ​യി പൊ​ള്ളാ​ര്‍​ഡും എ​ട്ട് പ​ന്തി​ല്‍ മൂ​ന്ന് സി​ക്സും ഒ​രു ഫോ​റും അ​ട​ക്കം 25 റ​ണ്‍​സു​മാ​യി ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യും പു​റ​ത്താ​കാ​തെ​നി​ന്നു.

ഡ്വെ​യ്ന്‍ ബ്രാ​വോ എ​റി​ഞ്ഞ 20-ാം ഓ​വ​റി​ല്‍ കി​റോ​ണ്‍ പൊ​ള്ളാ​ര്‍​ഡും ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യും ചേ​ര്‍​ന്ന് 29 റ​ണ്‍​സാ​ണ് അ​ടി​ച്ചു​കൂ​ടി​യ​ത്. ഇ​താ​ണ് മ​ത്സ​ര​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്.

NO COMMENTS