മുംബൈയില്‍ നൂറിലധികം അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി

293

മുംബൈ: മുംബൈയില്‍ നൂറിലധികം അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി. ലോവര്‍ പരേലിലെ റൂഫ്ടോപ് പബ്ബിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതരാണ് നഗരപരിധിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിയത്.
ഇതുവരെ 314 സ്ഥലങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി. 624 ഇടങ്ങളിലെ പരിശോധന ഇതുവരെ പൂര്‍ത്തിയാക്കി.ഏഴു ഹോട്ടലുകള്‍ പൂട്ടി സീല്‍ ചെയ്തു. മതിയായ സുരക്ഷ കൂടാതെ സൂക്ഷിച്ചിരുന്ന 417 എല്‍പിജി ഗാസ് സിലിന്‍ഡറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയതിന് ഇതുവരെ മൂന്നു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശോധനയില്‍ അനധികൃതമെന്ന് വ്യക്തമായ നിര്‍മാണങ്ങള്‍ അപ്പോള്‍ തന്നെ പൊളിച്ചുനീക്കിയതായാണ് റിപ്പോര്‍ട്ട്.

NO COMMENTS