ശബരിമലയില്‍ മറ്റൊരു അയോധ്യ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

148

കോഴിക്കോട് : ശബരിമലയില്‍ മറ്റൊരു അയോധ്യ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മാനിക്കണമെന്നും സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണം. സര്‍ക്കാര്‍ അതിനു തയാറായില്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും കക്ഷി ചേരണമെങ്കില്‍ കോണ്‍ഗ്രസ് ഹര്‍ജിയില്‍ കക്ഷി ചേരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

NO COMMENTS