മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയില്‍ ഡോക്യുമെന്ററി വന്‍ ഹിറ്റായി

308

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയോട് അനുബന്ധിച്ച് പ്രദര്‍ശിപ്പിക്കുന്ന ഡോക്യുമെന്ററി വന്‍ ഹിറ്റായി. ‘നിലവിളികള്‍ക്കിടയില്‍ നീതിയുടെ ഇടിമുഴക്കം’ എന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് പി.റ്റി.ചാക്കോയാണ്. 12 മിനിറ്റ് നീണ്ട ഡോക്യുമെന്ററിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം തുറന്നു കാട്ടുകയും എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രാധാന്യം വരച്ചു കാട്ടുകയും ചെയ്യുന്നു. കെ.പി.സി.സി. പ്രസിഡന്റ് പ്രസംഗിക്കുന്ന 140 വേദികളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. വിപിന്‍ ജോസാണ് ഡോക്യുമെന്ററി പ്രദര്‍ശനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍.

NO COMMENTS