മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എന്‍എസ്ജിയുടെ പരിശോധന

224

കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്നും നാളെയും ദേശീയ സുരക്ഷാ സേന (എന്‍എസ്ജി) യുടെ പരിശോധന. എന്‍എസ്ജിയുടെ ഇരുപതംഗ സംഘമാണ് പരിശോധനയ്ക്കെത്തുന്നത്. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേരള സര്‍ക്കാരിനു കീഴിലാണ്. അന്‍പതു വര്‍ഷത്തിനു മേല്‍ പഴക്കമുള്ള ഡാമുകളില്‍ വര്‍ഷത്തില്‍ ഒരു തവണ എന്‍എസ്ജി സംഘം പരിശോധന നടത്തേണ്ടതാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ചുമതല എന്‍എസ്ജിക്കു കൈമാറണമെന്ന ആവശ്യം തമിഴ്നാട് കാലങ്ങളായി ഉന്നയിക്കുന്നുണ്ട്.