മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു

217

ന്യുഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേരളം പാര്‍ക്കിംഗ് മേഖല നിര്‍മ്മിക്കുന്നതിനെതിരാണ് സത്യവാങ്മൂലം. പാര്‍ക്കിംഗ് മേഖല നിര്‍മ്മിച്ചാല്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നും അതിനാല്‍ തമിഴ്നാടിന് ലഭിക്കുന്ന വെള്ളത്തിന്‍റെ അളവ് കുറയുമെന്നും തമിഴ്നാട് പറയുന്നു. കോടതി ഇടപെട്ട് പാര്‍ക്കിംഗ് നിര്‍മ്മാണം നിര്‍ത്തിവയ്പ്പിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെടുന്നു. പാര്‍ക്കിംഗ് നിര്‍മ്മാണം ജലനിരപ്പ് കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന ശാസ്ത്രീയ തെളിവുകളും തമിഴ്നാട് ഹാജരാക്കി. മുന്‍പും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോടതി ഇടപെടലിനായി തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അന്നൊക്കെ കേരളം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY