അടുത്ത മുഖ്യമന്ത്രി ആരാണെന്ന് പാര്‍ട്ടിയുടെ എം.എല്‍.എമാര്‍ തീരുമാനിക്കുമെന്ന് മുലായം സിംഗ് യാദവ്

190

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് കനത്ത പ്രഹരം നല്‍കി സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും പിതാവുമായ മുലായം സിംഗ് യാദവ്. അടുത്ത മുഖ്യമന്ത്രി ആരാണെന്ന് പാര്‍ട്ടിയുടെ എം.എല്‍.എമാര്‍ തീരുമാനിക്കുമെന്ന് മുലായം സിംഗ് പറഞ്ഞു. കുടുംബത്തില്‍ അധികാര തര്‍ക്കമില്ലെന്ന് വ്യക്തമാക്കിയ മുലായം പക്ഷേ, അഖിലേഷ് പാര്‍ട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ലെന്ന സൂചനയാണ് നല്‍കിയത്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം സ്വന്തം നിലയില്‍ തുടങ്ങുമെന്നും അതിനായി ആര്‍ക്കും വേണ്ടി കാത്തിരിക്കില്ലെന്നും അഖിലേഷ് യാദവ് ഒരു ഇംീഷ് പത്രത്തിന് നല്‍കിയ അഭിമുഖമാണ് മുലായമിനെ പ്രകോപിപ്പിച്ചത്. ‘ജനങ്ങള്‍ക്ക് തന്‍റെ കുടുംബത്തില്‍ വിശ്വാസമുണ്ട്.

204ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് കുടുംബാംഗങ്ങളെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്. നാലു തവണ തന്‍റെ കുടുംബം സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ടെന്നും മുലായം ചൂണ്ടിക്കാട്ടി.നവംബര്‍ അഞ്ചിന് സമാജ്വാദി പാര്‍ട്ടി രൂപീകരിച്ച്‌ 25 വര്‍ഷം പിന്നിടുകയാണ്. ലഖ്നൗവില്‍ വലിയ പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്നും മുലായം അറിയിച്ചു.അടുത്ത കാലത്ത് സമാജ്വാദി പാര്‍ട്ടി കുടുംബത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവി കൂടി വഹിച്ചിരുന്ന അഖിലേഷിനെ മാറ്റി സ്വന്തം സഹോദരനെ മുലായം പദവിയില്‍ പ്രതിഷ്ഠിച്ചു. ഇതോടെ എതിര്‍മചരിയിലെ ഏതാനും മന്ത്രിമാരെ അഖിലേഷ് പുറത്താക്കി. അധികാര തര്‍ക്കം രൂക്ഷമായതോടെ മുലായം ഇടപെട്ട് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെങ്കിലും പാര്‍ട്ടിയില്‍ ഇപ്പോഴും പുക കെട്ടിടങ്ങിയിട്ടില്ലെന്നതാണ് അഖിലേഷ് യാദവിന്‍റെ പ്രതികരണം വ്യക്തമാക്കുന്നത്.

NO COMMENTS

LEAVE A REPLY