നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു നോട്ടീസ് ലഭിച്ചിട്ടില്ലെന്നു മുകേഷ്

254

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു നോട്ടീസ് ലഭിച്ചിട്ടില്ലെന്നു നടനും എംഎല്‍എയുമായ മുകേഷ്. പള്‍സര്‍ സുനിയെ ദിലീപിനു പരിജയപ്പെടുത്തിയതു താനല്ലെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുകേഷിനെ ചോദ്യം ചെയ്യുമെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്.