നടിയെ ആക്രമിച്ച കേസില്‍ നടന്‍ മുകേഷിനെയേയും ചോദ്യം ചെയ്യും

287

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ ചോദ്യം ചെയ്യും. മുകേഷിന്റെ ഡ്രൈവറായി പള്‍സര്‍ സുനി ജോലി ചെയ്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. അറസ്റ്റിലായ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും സുഹൃത്തും നിര്‍മാതാവുമായ നാദിര്‍ഷയേയും കേസില്‍ പൊലീസ് ചോദ്യം ചെയ്യുമെന്ന് അന്വേഷണം സംഘം നേരത്തെ അറിയിച്ചിരുന്നു. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കുറ്റം. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും പൊലീസിനെ അറിയിക്കാര്‍ ശ്രമിക്കാതെ മറച്ചു പിടിച്ചുവെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തും. സംഭവം വഴിതിരിച്ചു വിടാന്‍ ദിലീപിനെ ഇരുവരും സഹായിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. നേരത്തെ, നാദിര്‍ഷയെ പ്രതിയാക്കില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. പ്രതികളെ ഒതുക്കാന്‍ നാദിര്‍ഷയും അപ്പുണ്ണിയും ശ്രമിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നതിനെ കുറിച്ച്‌ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല.