ചന്ദ്രബോസ് വധക്കേസ് : നിസാമിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

180

കൊച്ചി: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിസാമിന്റെ മാനസികനില പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിസാമിന്റെ മാനസികനില സാധാരണ നിലയിലാണെന്ന് പറയുന്നു. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതി പരിഗണിക്കും.