എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ മാർച്ച് 25 മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തും.

108

കാസറഗോഡ്; എൻഡോസൾഫാൻ പീഡിത ജനഗീയ മുന്നണിയുടെ നേതൃത്വത്തിൽ ദുരിതബാധിതരുടെ അമ്മമാർ മാർച്ച് 25 മുതൽ കളക്റ്ററേറ്റിനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്നു. സർക്കാർ നൽകിയ ഉറപ്പു കൾ നടപ്പാകാത്തതിനെ തുടർന്നാണ് സമരമെന്ന് ഭാരവാഹികൾ അറിയിച്ചു.

2019 ജനുവരിയിൽ സെക്രട്ടേറിയറ്റിനു മുമ്പിൽ അമ്മമാർ നടത്തിയ പട്ടിണി സമരത്തെ തുടർന്ന് മുഖ്യ മന്ത്രി നൽകിയ ഉറപ്പുകളിലൊന്നും പാലിക്കാത്തത് ദുരിതബാധിരോടു കാണിക്കുന്ന നീതി കേടാണെന്ന് മുന്നണി യോഗം വിലയി രുത്തി. 2017 ൽ നടന്ന പ്രതേഗ്യ മെഡിക്കൽ ക്യാംപിലൂടെ കണ്ടെത്തിയ 1905 ദുരിദബാധിതരിൽ ബാക്കി വന്ന 1542 പേരിൽ 18 വയസ്സിനു താഴെയുള്ള കുട്ടികളെ ഇനിയൊരു പരിശോധന കൂടാതെ പട്ടികയിൽ ഉൾപ്പെടുത്താനും 18 മുകളിലുള്ളവരെ മെഡിക്കൽ രേഖകൾ പരിശോധിച്ച് അര്ഹതയുള്ളവരെ കൂടി ഉള്പെടുത്താമെന്ന തീരുമാനം നടപ്പാക്കിയില്ലെന്നും. പ്രതേക മെഡിക്കൽ ക്യാംപ് നടത്തിയില്ലെന്നും യോഗം ആരോപിച്ചു. 5 ലക്ഷം നഷ്ട്ട പരിഹാരം ഇതുവരെയായി നൽകിയില്ല.

പ്രേമചന്ദ്രൻ ചോമ്പാല , ഗോവിന്ദൻ കയ്യൂർ, ശിവകുമാർ എൻമകജെ , സിന്ധു പരപ്പ.ഓ.ശർമിള, സി.വി.ജേഷ്, കെ.വി അനിത, കെ.റഷിദ, കെ.സമീറ , അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അബ്‌ദുൽ ഖാദർ ചട്ടഞ്ചാൽ എന്നിവർ പ്രസംഗിച്ചു.മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു.

NO COMMENTS