പിഞ്ചു കുഞ്ഞിനെ അമ്മ ഉപദ്രവിക്കുന്നുണ്ടോ എന്ന സംശയത്തില്‍ അച്ഛന്‍ വീട്ടില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

169

പിഞ്ചു കുഞ്ഞിനെ അമ്മ ഉപദ്രവിക്കുന്നുണ്ടോ എന്ന സംശയത്തില്‍ അച്ഛന്‍ വീട്ടില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍. കുഞ്ഞിനെ മൃഗീയമായി അമ്മ ഉപദ്രവിക്കുന്നുണ്ടെന്ന സംശയം സത്യമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്.
മര്‍ദനമേറ്റ് കുഞ്ഞ് അനങ്ങാതെ കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത്തരം മൂന്നാം മുറകള്‍ ആ കുരുന്നിന് ശീലമായതുകൊണ്ടാവാം ഇതെന്നും കരുതുന്നു. കൈയുയര്‍ത്തി കുഞ്ഞിന്റെ പുറത്തടിക്കുന്ന യുവതി പിന്നീട് അതിനെ കഴുത്തില്‍തൂക്കിയെടുത്ത് ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.

ഉത്തര്‍പ്രദേശില്‍നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍. ഓരോ ദിവസവും പോകുന്തോറും കുഞ്ഞിന്റെ ആരോഗ്യം ക്ഷയിച്ചുവരുന്നത് കണ്ടാണ് ഇയാള്‍ ഭാര്യയെ സംശയിക്കാന്‍ തുടങ്ങിയത്. ഒടുവില്‍ സത്യാവസ്ഥ അറിയാന്‍ വീട്ടില്‍ ക്യാമറ വെക്കുകയായിരുന്നു. ക്യാമറയിലെ ദൃശ്യങ്ങളുടം അടിസ്ഥാനത്തില്‍ ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.