ഭൂരിഭാഗം യാത്രാവിമാനങ്ങളും റദ്ദാക്കും – എമിറേറ്റ്സ് എയർലൈൻസ്

74

ദുബായ് : ഭൂരിഭാഗം യാത്രാവിമാനങ്ങളും റദ്ദാക്കാന് ദുബായിലെ എമിറേറ്റ്സ് എയർലൈൻസ് തീരുമാനിച്ചു. കൊറോണവൈറസ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിലാണ് തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കുന്ന എമിറേറ്റ്സിന്റെ മിക്ക പാസഞ്ചർ സർവീസുകളും മാര്ച്ച 25 ബുധനാഴ്ച മുതൽ നിർത്തുമെന്ന് സിഇഒ ഷെയഖ് അഹമ്മദ് ബിന് സഈദ് ആല്മക്തൂം അറിയിച്ചു. രാജ്യങ്ങൾ അതിർത്തികൾ വീണ്ടും തുറക്കുകയും യാത്രക്കുള്ള ആത്മവിശ്വാസം വീണ്ടെടുക്കുകയുംവരെ വിമാന സർവീസുകൾ നിര്ത്തവെക്കാനാണ് തീരുമാനം. കാര്ഗോ സർവീസുകൾക്ക് മുടക്കമുണ്ടാകില്ല.

ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കാര്യങ്ങൾ അനുവദിച്ചാലുടൻ സർവീസുകൾ പുന സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു . ലോകത്തെ 159 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്സ് സർവീസ് നടത്തുന്നുണ്ട്.കൊറോണ വൈറസ് വ്യാപനം തടയാനായി എല്ലാ യാത്രാ വിമാന സർവീസും വിമാന യാത്രക്കാരുടെ ട്രാന്സിസ്റ്റ് യാത്രയും രണ്ടാഴ്ച ത്തേക്ക് നിർത്തിവയ്ക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു.

നാഷണൾ എമർജൻസി ആന്ഡ് ക്രൈസിസ് ആന്ഡ് ഡിസാസ്റ്റര് മാനേജ്മെന്റും സിവില് ഏവിയേഷന് അതോറിറ്റിയും ചേര്ന്നാണ് തീരുമാനമെടുത്തത്. ഇത് 48 മണിക്കൂറിനകം പ്രാബല്യത്തില് വരുമെന്നും രാജ്യത്തേക്കും പുറത്തേക്കുമുള്ള എല്ലാ സര്വീസും റദ്ദാക്കുമെന്നും സിവില് ഏവിയേഷന് അതോറിറ്റി പറഞ്ഞു. തീരുമാനം പുനപരിശോധനകള്ക്കു വിധേയമായിരിക്കും.

ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന്റെ ശുപാര്ശകള്ക്കനുസൃതമായി സ്വീകരിച്ച മുന്കരുതല് നടപടികളെല്ലാം കണക്കിലെടുത്ത് ചരക്ക്, അടിയന്തര കുടിയൊഴിപ്പിക്കല് വിമാനങ്ങളെ തീരുമാനത്തില് നിന്നും ഒഴവാക്കിയതായി സിഎഎ അറിയിച്ചു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താന് കൂടുതല് ക്രമീകരണങ്ങളും പിന്നീട് നടത്തുമെന്നും സിഎഎ അറിയിച്ചു.

NO COMMENTS