വയനാട്ടില്‍ എട്ട് വയസുള്ള മൂന്ന് കുട്ടികള്‍ പീഡനത്തിനിരയായി

163

വയനാട്: വയനാട് മാനന്തവാടി തലപ്പുഴയില്‍ എട്ടുവയസുകാരായ മുന്നു കുട്ടികള്‍ പീഡനത്തിനിരയായി. കുട്ടികളെ പീഡിപ്പിച്ചത് പ്രായപൂര്‍ത്തിയാകാത്ത മുന്നുപേരെന്നാണ് സൂചന. സംഭവത്തെകുറിച്ച് പുല്‍പ്പള്ളി സിഐയുടെ നേതൃത്വത്തില്‍ ആന്വേഷണം തുടങ്ങി. മാനന്തവാടി തലപ്പുഴയിലെ തോട്ടം മേഖലയിലാണ് സംഭവം. മൂന്നാം ക്ലാസില്‍ പഠിക്കുന്ന എട്ടുവയസുകാരായ ഒരാണ്‍കുട്ടിയും രണ്ടു പെണ്‍കുട്ടികളുമാണ് ഇരകളായത്. കൗണ്‍സിലിംഗിനിടെ കുട്ടികളില്‍ നിന്നും വിവരമറിഞ്ഞ അധ്യാപകര്‍ തലപ്പുഴ പോലിസില്‍ പരാതിപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പീഡിപ്പിച്ചത് അതെ സ്‌കൂളില്‍ പഠിക്കുന്ന ഒന്പതാം ക്ലാസുകാരായ മുന്നു പേരെന്നാണ് സുചന. പീഡനത്തിനിരയായ കുട്ടികളുടെ അയല്‍വാസികളാണ് മൂവരും. കൂടുതല്‍ പേര്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന സംശയവും പോലീസിനുണ്ട്. പുല്‍പള്ളി സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്‌