മോഹന്‍ലാല്‍ കേരളത്തിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്വില്‍ അംബാസഡര്‍

186

തിരുവനന്തപുരം• പ്രമുഖ ചലച്ചിത്രതാരം മോഹന്‍ലാല്‍ കേരളത്തിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്വില്‍ അംബാസഡറാകും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും ഒപ്പുവച്ചു.മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്ന പദ്ധതിയാണ് കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് (മൃത സഞ്ജീവനി പദ്ധതി). സംസ്ഥാന സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തോടെ സ്വകാര്യപങ്കാളിത്തത്തില്‍ നടപ്പാക്കുന്ന പദ്ധതി 2012 ലാണ് തുടങ്ങിയത്.കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളുടെ തകരാറുമൂലം ജീവിതം മുന്നോട്ടു തള്ളിനീക്കാനാവാത്ത ആയിരക്കണക്കിനു പേര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അവസരം ഒരുക്കാന്‍ ഇതിലൂടെ സാധിക്കുന്നു.