റേഡിയോ വഴി പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ നീക്കം

222

ന്യൂഡല്‍ഹി • പ്രധാനമന്ത്രി മോദി പാക്ക് ജനതയെ അഭിസംബോധന ചെയ്തതിനു പിന്നാലെ റേഡിയോ വഴി ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍. ഒാള്‍ ഇന്ത്യ റേഡിയോ (എഐആര്‍) യുടെ വിദേശ സര്‍വീസ് ഡിവിഷന്‍ സംപ്രേഷണം ചെയ്യുന്ന വാര്‍ത്താ ബുള്ളറ്റിനുകളില്‍ ബലൂചിസ്ഥാനെയും ഭീകരവാദത്തെയും കുറിച്ച്‌ പ്രതിപാദിച്ചാണ് ഇന്ത്യന്‍ നീക്കം. മതവും ഭീകരവാദവും ഒരുമിച്ച്‌ ഒരു രാജ്യത്തിന്റെയും നയമാക്കാന്‍ സാധിക്കില്ല. ഇസ്‍ലാമില്‍ ഒരിടത്തും ഭീകരവാദത്തിന് ഇടം നല്‍കുന്നില്ല. കൊലപാതകങ്ങളെയും മറ്റുക്രൂരകൃത്യങ്ങളെയും ന്യായീകരിക്കുന്നതു തെറ്റാണെന്നും ഒരിക്കല്‍ സംപ്രഷണം ചെയ്ത ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.നേരത്തെ, ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന പൊതുയോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനിലെ നേതാക്കളോട് ഒന്നും പറയാനില്ലെന്നും സംസാരിക്കാനുള്ളത് അവിടുത്തെ ജനങ്ങളോടാണെന്നും പറ‍ഞ്ഞത്.

NO COMMENTS

LEAVE A REPLY