കുട്ടികളുടെ കണക്കുകൂട്ടലുകൾ പിഴക്കാതിരിക്കാൻ പ്രീനു മാഷിന്റെ കണക്കൻ ക്ലാസ് എം.എം.ആറിൽ

513

തിരു: പലപ്പോഴും പരീക്ഷയിൽ കുട്ടികളുടെ കണകൂട്ടലുകൾ പിഴപ്പിക്കുന്നത് കണക്കാണ്. വളരെ നിസ്സാരമായ വിദ്യകളിലൂടെ കണക്ക് പേടി മാറ്റാനും കണക്കിനെ സ്നേഹിക്കാനും പഠിപ്പിച്ചു കൊണ്ട് കേരള യൂണിവേഴ്സിറ്റി ഗണിത ശാസത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസർ പ്രീ നു സാറിന്റെ ക്ലാസ് നിറമൺകര മന്നം മെമ്മോറിയൽ റസിഡൻസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്ക് വേറിട്ട അനുഭവമായി. സ്കൂളിലെ ഗണിത ശാസ്ത്ര ക്ലബിന്റെ ഉൽഘാടനത്തോട് അനുബന്ധിച്ച് നടന്ന ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം
സ്കൂൾ പ്രിൻസിപ്പൽ സുശമാഭായ്, പി.ടി.എ സെക്രട്ടറി പ്രീത, മാത്ത് സ് ക്ലബ് കൺവീനർ ജയലക്ഷ്മി, ചന്ദ്ര ബോസ്’, ശാന്തി സുധ, വിപിൻ ,അനുദേവ് കിഷോർ എന്നിവർ സംസാരിച്ചു.

NO COMMENTS