ഏറ്റവും വലിയ സ്ത്രീ വിരുദ്ധന്‍ പിണറായിയെന്ന് എം.എം. ഹസ്സന്‍

222

തിരുവനന്തപുരം: ഏറ്റവും വലിയ സ്ത്രീ വിരുദ്ധന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍. അതുകൊണ്ടാണ് പിണറായി എം.എം. മണിയെ സംരക്ഷിക്കുന്നത്. പൊമ്പിളെ ഒരുമൈയുടെ സമരപന്തല്‍ പൊളിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപിയോട് ആവശ്യപ്പെടുന്നുവെന്നും ഹസ്സന്‍ പറഞ്ഞു.
അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രിയുടെ നിലപാടാണ് സമരപന്തല്‍ പൊളിക്കാന്‍ പ്രോത്സാഹമനമാകുന്നത്. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ കോടതി വിധി നടപ്പിലാക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കാത്തത് കോടതിയോടുള്ള അനാദരവാണ്. വിധി നടപ്പിലായില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY