മി​സോ​റം ലോ​ട്ട​റി കേ​ര​ള​ത്തി​ലെ വി​ത​ര​ണ​വും വി​ല്‍​പ്പ​ന​യും നി​ര്‍​ത്തി​വ​ച്ചു

170

തി​രു​വ​ന​ന്ത​പു​രം: മി​സോ​റം ലോ​ട്ട​റി കേ​ര​ള​ത്തി​ലെ വി​ത​ര​ണ​വും വി​ല്‍​പ്പ​ന​യും നി​ര്‍​ത്തി​വ​ച്ചു. ഇ​ക്കാ​ര്യം മി​സോ​റം സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തെ അ​റി​യി​ച്ചു. വി​ല്‍​പ്പ​ന നി​യ​മ​വി​രു​ദ്ധ​മെ​ന്നു കാ​ട്ടി സം​സ്ഥാ​ന നി​കു​തി​വ​കു​പ്പു ന​ല്‍​കി​യ ക​ത്തു പ​രി​ഗ​ണി​ച്ചാ​ണു ന​ട​പ​ടി. മിസോറാം ലോട്ടറിയുടെ കേരളത്തിലെ നടത്തിപ്പ് താത്ക്കാലികാമായി നിര്‍ത്തിവെക്കാന്‍ മിസോറം നേരത്തെ തീരുമാനിച്ചിരുന്നു. കേരളത്തിലെ പ്രത്യേക സാഹചര്യത്തിലാണ് ലോട്ടറിയുടെ വില്‍പ്പനയും നറുക്കെടുപ്പും നിര്‍ത്തിവെച്ചത്.
ലോട്ടറിയുടെ മൊത്ത വിതരണക്കാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സിന്റ് ഉടമ ഡല്‍ഹി സ്വദേശി മേത്തയടക്കം മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 5.67 കോടിയുടെ ലോട്ടറിയും പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ലോട്ടറിയുടെ വിതരണം സ്തംഭിച്ച അവസ്ഥയിലായതോടെയാണ് നടത്തിപ്പ് താത്ക്കാലികമായി ഉപേക്ഷിച്ചത്.

NO COMMENTS