കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരാരും ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

184

ചെന്നൈയില്‍ നിന്ന് കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരാരും ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചെന്നൈയിലെ താംബരത്ത് നിന്ന് ആന്‍ഡമാന്‍ ദ്വീപിലെ പോര്‍ട്ബ്ലെയറിലേക്ക് പോകവെ, കാണാതായ വിമാനത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ 27 പേരാണ് ഉണ്ടായിരുന്നത്. ഇന്ന് ലോക്‌സഭയില്‍ ചോദ്യത്തര വേളയിലാണ് കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ബാംബ്രേ കാണാതായവരില്‍ ആരും ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് അറിയിച്ചത്. കഴിഞ്ഞ 22നായിരുന്നു വിമാനം കാണാതായത്.