തു​ര്‍​ക്കി ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജി​വ​ച്ചു.

97

ഇ​സ്താം​ബു​ള്‍: കോ​വി​ഡ്19 വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നു ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തു​ര്‍​ക്കി ആ​ഭ്യ​ന്ത​ര​മ​ന്ത്രി സു​ലൈ​മാ​ന്‍ സോ​യ്‌ലു രാ​ജി​വ​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം തു​ര്‍​ക്കി​യി​ലെ 30 ന​ഗ​ര​ങ്ങ​ളി​ല്‍ 48 മണിക്കൂര്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ ജ​ന​ങ്ങ​ള്‍ പ​രി​ഭ്രാ​ന്ത​രാ​യി. അ​വ​ര്‍ അ​വ​ശ്യ​വ​സ്തു​ക​ള്‍ വാ​ങ്ങാ​ന്‍ കൂ​ട്ട​മാ​യി പു​റ​ത്തി​റ​ങ്ങു​ക​യും സ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്തു. ഇ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് മന്ത്രിയുടെ രാ​ജി​വ​ച്ച​ത്.

ത​ന്‍റെ രാ​ജ്യ​ത്തെ ഒ​രി​ക്ക​ലും വേ​ദ​നി​പ്പി​ക്കാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ലെ​ന്നും സു​ലൈ​മാ​ന്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തോ​ടും പ്ര​സി​ഡ​ന്‍റി​നോ​ടും ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ താ​ന്‍ വി​ശ്വ​സ്ത​നാ​യി​രി​ക്കും. ത​ന്നോ​ട് ക്ഷ​മി​ക്ക​ണ​മെ​ന്നും രാ​ജി പ്ര​സ്താ​വ​ന​യി​ല്‍ സു​ലൈ​മാ​ന്‍ പ​റ​ഞ്ഞു. തു​ര്‍​ക്കി​യി​ല്‍ 56,956 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 52,312 പേ​രും ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച്‌ 1,198 പേ​രാ​ണ് രാ​ജ്യ​ത്ത് മ​രി​ച്ച​ത്.

NO COMMENTS