അന്നമനട പരമേശ്വരമാരാരുടെ നിര്യാണം വാദ്യ കലാരംഗത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ

136

തിരുവനന്തപുരം : അന്നമനട പരമേശ്വരമാരാരുടെ നിര്യാണം കലാകേരളത്തിന് പൊതുവിലും വാദ്യ കലാരംഗത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. കേരളത്തിന്റെ തനത് വാദ്യകലയായ പഞ്ചവാദ്യത്തിലെ അസാമാന്യ പ്രതിഭയുള്ള കലാകാരനായിരുന്നു അദ്ദേഹം.

തിമിലയെ സ്വതന്ത്ര വാദ്യമെന്ന നിലയിൽ ഉയർത്തിയെടുക്കാനും അദ്ദേഹം വലിയ സംഭാവന നൽകി. കലാമണ്ഡലം അധ്യാപകനായിരിക്കെ തിമിലയുടെ പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. വാദ്യം പരമ്പരാഗത അടിത്തറയിൽ നിന്ന് വായിക്കുന്നതിനൊപ്പം പരീക്ഷണങ്ങൾ നടത്തി കാലാനുസൃതമാക്കാനും അദ്ദേഹം ധൈര്യം കാട്ടി.

നിലവിലുള്ള താളങ്ങളിലെ ഉള്ളടക്കത്തെ അടിസ്ഥാന പ്രമാണങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പുതുക്കാൻ ശ്രമിച്ചു. തൃശൂർപൂരത്തിന്റെ പ്രധാന ആകർഷണമായ പഞ്ചവാദ്യത്തിലെ മുഖ്യ ആകർഷണമായിരുന്നു പരമേശ്വരമാരാർ. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധ മായ ദുഃഖം രേഖപ്പെടുത്തുന്നതായി മന്ത്രി അറിയിച്ചു.

NO COMMENTS