ഭിന്നലിംഗക്കാരെ അധിക്ഷേപിച്ച സംഭവത്തില്‍ മനേകാ ഗാന്ധി മാപ്പ് പറഞ്ഞു

136

ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ ഭിന്നലിംഗക്കാരെ അധിക്ഷേപിച്ച ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി മാപ്പ് പറഞ്ഞു. പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ ഭിന്നലിംഗക്കാരെ മറ്റുള്ളവര്‍ (അഥര്‍ വണ്‍സ്) എന്ന് അഭിസംബോധന ചെയ്‌ത് അധിക്ഷേപിച്ചതിന്നാണ് ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി മാപ്പ് പറഞ്ഞത്. അധിക്ഷേപത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മനേകാ ഗാന്ധിക്ക് നേരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

‘ഭിന്നലിംഗക്കാരെ മറ്റുള്ളവര്‍ എന്ന് അഭിസംബോധന ചെയ്തതില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ രിക്കലും അടക്കിച്ചിരിക്കുന്നതല്ല, അറിവില്ലായ്മയില്‍ വന്നുപോയ പ്രയോഗത്തില്‍ ഞാന്‍ സ്വയം ലജ്ജിക്കുന്നു’- മനേക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഭിന്ന ലിംഗക്കാരായവരെ എന്തു വിളിക്കണമെന്ന് തനിക്കറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS