മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

292

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച. കല്ലേറും വെടിവെപ്പും നടക്കുന്നതിനിടെ ചര്‍ച്ചകള്‍ സാധ്യമല്ലെന്ന് മെഹ്ബൂബ ചര്‍ച്ചയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും യുവാക്കളെ അക്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണ വേണമെന്നും സൈന്യത്തിന് നേരെ കല്ലേറുണ്ടാകുന്നത് തടയുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും മെഹ്ബൂബ ചര്‍ച്ചയില്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും മെഹ്ബൂബ കൂടിക്കാഴ്ച നടത്തി. മെഹ്ബൂബയുടെ നേതൃത്വത്തിലുള്ള പി ഡി പി- ബി ജെ പി സഖ്യമാണ് കാശ്മീരില്‍ ഭരണം കൈയാളുന്നത്.

NO COMMENTS

LEAVE A REPLY