ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ന് മെ​ഹ​ബൂ​ബ മു​ഫ്തി​യും മ​ത്സ​രി​ക്കും.

146

ശ്രീ​ന​ഗ​ര്‍: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ന് ജ​മ്മു​കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​യും. പി​ഡി​പി നേ​താ​വ് മെ​ഹ​ബൂ​ബ അ​ന​ന്ത്നാ​ഗ് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും മ​ത്സ​രി​ക്കും. ശ്രീ​ന​ഗ​റി​ല്‍​നി​ന്ന് ആ​ഗാ മൊ​ഹാ​സി​നും മ​ത്സ​രി​ക്കും. എ​ന്നാ​ല്‍ ജ​മ്മു, ഉ​ധം​പു​ര്‍ സീ​റ്റു​ക​ളി​ല്‍ പി​ഡി​പി മ​ത്സ​രി​ക്കി​ല്ല. മ​ത​നി​ര​പേ​ക്ഷ വോ​ട്ടു​ക​ള്‍ ഭി​ന്നി​ച്ചു​പോ​കാ​തി​രി​ക്കു​ന്ന​തി​നാ​ണ് ഈ ​സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കാ​ത്ത​തെ​ന്ന് പി​ഡ​പി അ​റി​യി​ച്ചു.

ബാ​രാ​മു​ള്ള​യി​ലും പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി മ​ത്സ​രി​ക്കും. എ​ന്നാ​ല്‍ ലെ​ഡാ​ക് മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തെ ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ 11 ന് ​ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ബാ​രാ​മു​ള്ള​യി​ലും ജ​മ്മു​വി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ശ്രീ​ന​ഗ​റി​ലും ഉ​ധം​പു​രി​ലും ര​ണ്ടാം ഘ​ട്ട​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. അ​ന​ന്ത്നാ​ഗ് നാ​ലാം ഘ​ട്ട​ത്തി​ലും ലെ​ഡാ​ക്കി​ല്‍ അ​ഞ്ചാം ഘ​ട്ട​ത്തി​ലു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

NO COMMENTS