ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താതെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രം നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കുടിലനീക്കമാണെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി.

142

ജമ്മു കശ്മീര്‍ : ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താതെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രം നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കുടിലനീക്കമാണെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി.സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കാത്തത് ജനാധിപത്യത്തിന് എതിരാണെന്നും മെഹ്ബൂബ പറഞ്ഞു.ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജമ്മു കശ്മീരില്‍ ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രമേ നടത്തുന്നുള്ളൂവെന്ന് പ്രഖ്യാപിച്ചത്.

NO COMMENTS