ജ​മ്മു​കാ​ഷ്മീ​രി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ക്ക് പിന്നില്‍ ചൈ​ന​ : മെ​ഹ​ബൂ​ബ മു​ഫ്തി

168

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ക്ക് പിന്നില്‍ ചൈ​നയാണ് എന്ന ആരോപണവുമായി മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി. ആക്രമണത്തിനു പന്നി​ല്‍ വി​ദേ​ശ ശക്തികള്‍ക്ക് പ​ങ്കു​ണ്ട് എന്നും മെ​ഹ​ബൂ​ബ മു​ഫ്തി പറഞ്ഞു. ജ​മ്മു​കാ​ഷ്മീ​രി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാനുള്ള ശ്രമമാണിത്. ചൈ​ന​യും കാ​ഷ്മീ​രി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നു​ണ്ട്. ഇതു വഴി രാ​ജ്യ​ത്ത് വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കാ​നാ​ണ് ശ​ത്രു ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും മെ​ഹ​ബൂ​ബ ആരോപിച്ചു. എ​ന്‍റെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നും പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ല്‍ പി​ന്തു​ണ​ച്ച​തി​ന് ന​ന്ദി പ​റ​യു​ക​യാ​ണെന്നും മെ​ഹ​ബൂ​ബ കൂട്ടിച്ചേര്‍ത്തു.ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്കാ​ന്‍ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ഒ​ന്നി​ച്ചു​ണ്ടാ​യ​തി​ല്‍ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

NO COMMENTS